news:
November 28, 2026
news:
November 28, 2026

റാസല്‍ഖൈമ അപകടം: മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

റാസല്‍ഖൈമ: ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു.
കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അറ്റങ്ങനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

റാക് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിയുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചു.
ദുബൈയിലതാമസിച്ചിരുന്ന തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി സങ്കീര്‍ത്ത സുരേഷ്, പുതിയ ജോലിയില്‍ പ്രവേശിക്കാനായി ഒമാനില്‍ പോയി വിസമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ദുബൈയിലാണ് താമസിച്ചിരുന്നത്.
കാസര്‍കോട് സ്വദേശി അഷ്റഫ് വര്‍ഷങ്ങളായി യു.എ.ഇയില്‍ പ്രവാസം നയിച്ചുവരികയായിരുന്നു. പുതിയ വിസയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അഷ്റഫും ഹേമന്തും ഒമാനില്‍ പോയത്.
മുഹമ്മദ് കുഞ്ഞി-പാത്തുമ്മ ദമ്പതികളുടെ മകനാണ് അഷ്റഫ് കൊളങ്ങരടി. ജമീല ഭാര്യയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച ബസ് റാസല്‍ഖൈമ അല്‍വതന്‍ റോഡില്‍ സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചതാണ് 13 പേരുടെ ദാരുണ മരണത്തില്‍ കലാശിച്ചത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *